ഇന്നു സ്കൂള്‍ തുറക്കുന്ന ദിവസമാണ് ......ഈ സങ്കട കുന്നില്‍ ഇന്നൊരു ഉത്സവമായിരിക്കും .. കോരിച്ചൊരിയുന്ന മഴയും കുഞ്ഞു കാറ്റും അതില്‍ വര്‍ണ പകിട്ടുള്ള കുടകള്‍ ചൂടി കുറെ കുരുന്നുകള്‍ . അമ്മയെ പിരിയുന്നതിലുള്ള വിഷമവും പുതിയ കൂട്ടുകാരെയും പുത്തനുടുപ്പു കിട്ടിയതിന്റെ സന്തോഷവും ഒരു പോലെ ആ കൊച്ചു മുഖങ്ങളില്‍ കാണാം .
' അമ്മിണിക്കുട്ടീ ..ഇതെവിടെ പോയിക്കിടക്കുവാ ....സ്കൂളി പോകണ്ടേ ഈ കുട്ടിയ്ക്ക് ..' . ഓര്‍മയില്ലാഞ്ഞിട്ടല്ല പോകാന്‍ തോന്നണ്ടേ ? ഒരു നല്ല ഉടുപ്പില്ല , കുടയില്ല , പുത്തന്‍ പുസ്തകം പോലും ....... ഈ സങ്കട കുന്നില്‍ എല്ലാ കുട്ടികള്‍ക്കും ഉടുപ്പ് തെയ്പ്പിക്കുന്ന അമ്മ എനിക്കൊരു പുത്തന്‍ ഉടുപ്പ് തെയ്പ്പിക്കുന്നത് എന്നാണാവോ ? ആ താഴത്തെ വീട്ടിലെ അനിത ഇനി വരില്ലത്രെ ...ആരോ കാണാന്‍ വന്നുവെന്നോ മറ്റോ പറയുന്ന കേട്ടു സങ്കട കുന്നിലെ സായാഹ്ന വാര്‍ത്തയില്‍ അമ്മയ്ക്ക് കിട്ടിയ ന്യൂസ് ആണ് .
അമ്മേ....ഞാന്‍ പോയിവരാം .. ചുളിഞ്ഞു ചെറുതായ പാവാടയും ബ്ലൌസും ...കൂട്ടുകാരുടെ നോട്ടം സഹിക്കില്ലെന്നെ ...... ഫസ്റ്റ് പീരീഡ് ചന്ദ്രന്‍ മാസ്റ്റര്‍ ആണ് .....മാസ്റ്ററുടെ ആക്കിയ വര്‍ത്തമാനം ധ്രിതിയില്‍ നടക്കുന്നതിനിടയില്‍ അമ്മിണി കുട്ടീ ഓര്‍ത്തു ............
( തുടരും )

No comments:
Post a Comment