Thursday, May 26, 2011

എന്റെ ബാല്യം

ഒരു ചെറു പുഷ്പമായി വിടര്‍ന്നൂ ഞാനീ പാരിലൊ-
രു കൊച്ചു പൂമ്പാറ്റയെപ്പോല്‍ പാറിപ്പറന്നു ......
മാമ്പഴം പറിച്ചും മാന്ചാരോലിച്ചും ,
കണ്ണാരം പൊത്തിയും കളിവള്ളമുണ്ടാക്കിയും
കളിച്ചുനടന്നൊരു ബാല്യം ........
മാമുണ്ണാന്‍ മുത്തശിക്കഥകള്‍ വേണമെന്നു
ശണ്ട്ട കൂടിയൊരു കാലം ........
ഓര്‍മയിലെന്നും മധുരമൂറുന്നത്രയും
നൈര്‍മല്യമായിരുന്നെന്റെ ബാല്യം
ഇനിയെത്ര കൊതിച്ചാലും തിരികെ വരാത്തൊരു
നഷ്ടസ്വപ്നമാണീ ബാല്യം .

3 comments:

Liju Kuriakose said...

വേർഡ്സ്വർത്തിന്റെ ഓഡ് റ്റു ദി ഇന്റിമേഷൻസ് ഒഫ് ഇമ്മോർട്ടാലിറ്റിയെ ഒർമ്മിപ്പിക്കുന്നു.

നിരീക്ഷകന്‍ said...

നോസ്റ്റു........??

Anurag said...

കൊള്ളാം നന്നായിട്ടുണ്ട്