Wednesday, May 25, 2011

ഒരു നോവിന്റെ ഓർമ

കാലത്തിനു മായ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ഒന്നും തന്നെ ഇല്ല .......എന്നാല്‍ കാലത്തിനുപോലും മായ്ക്കാന്‍ പറ്റാത്ത ചില മുറിവുകള്‍ ഉണ്ടെന്നും പറയാറുണ്ട് .

മഴ എനിക്ക് വളരെ ഇഷ്ടമാണ് . അങ്ങനെ ഒരു മഴക്കാലം ..സ്കൂളിലെ സീനിയര്‍ ആയതിനാലാവണം ഞങ്ങള്‍ക്ക് അഹങ്കാരം , ജാഡ , അനുസരണക്കേട്‌ ...എന്നിവയ്ക്ക് യാതൊരു പിശുക്കും ഉണ്ടായിരുന്നില്ല . ഈ " ഞങ്ങള്‍ " എന്നത് ഞാനും എന്റെ മൂന്ന് ചങ്ങാതിമാരും ആണ് കേട്ടോ . ബെല്ലടിക്കാന്‍ ഇനിയും മുപ്പതു മിനുട്ടുണ്ട് ..എന്നുകരുതി ഞങ്ങള്‍ ബുക്ക്‌ എടുത്തു വായിക്കുകയോന്നും ഇല്ല . പുറത്തെ മഴയുടെ താളവും ഞങ്ങളുടെ കോലാഹലവും പരിസരമാകെ അസഹനീയമാക്കി . അപ്പോഴാണ്‌ ഒരു കൊച്ചു പയ്യന്‍ ദേഹത്തു ചെളി ആകാതിരിക്കാനെന്ന വണ്ണം ചാടി ചാടി വരുന്നു. ഒരു രസത്തിനു ചൂളമടിച്ചു വിളിച്ചപ്പോഴേക്കും ചെറുക്കന്‍ ദേ മുന്നിലെത്തി . നല്ല രസികന്‍ , സമയം പോയതറിഞ്ഞില്ല . പിന്നീട് ഈ വികൃതി ഞങ്ങളുടെ കൊച്ചു കൂട്ടുകാരനായി , എന്നും ക്ലാസ്സില്‍ വരാനും വിശേഷങ്ങള്‍ അറിയാനും അവനു നല്ല ഉത്സാഹമായിരുന്നു . മിട്ടായിയും മറ്റും പറ്റിക്കാനും അവനു മിടുക്കനാണ് കേട്ടോ . .......

ബുധനായ്ച്ച ....ഒരു കളര്‍ ഫുള്‍ ദിവസമാണ് .. അങ്ങനെയൊരു ബുധനായ്ച്ച സ്കൂളിലേക്ക് കയറുമ്പോള്‍ ഞങ്ങളുടെ ഒരു കൂട്ടുകാരി വന്നു പറഞ്ഞു " ഇന്ന് ക്ലാസ്സില്ല എട്ടാം ക്ലാസ്സിലെ ഒരു കുട്ടി മരിച്ചു " . ഞങ്ങള്‍ ആ നടത്തം നേരെ അടുത്തുള്ള കടയിലേക്ക് വെച്ചുകൊടുത്തു

വീട്ടില്‍ പോയി ഇനിയെന്തുചെയ്യാനാ മെല്ലെ പോയാല്‍ മതിയല്ലോ എന്നുകരുതി ഐസും മിട്ടായിയും ഒക്കെ വാങ്ങിക്കൂട്ടി ...അപ്പോഴാണ്‌ ഞങ്ങളുടെ കൂട്ടുകാരി ചോദിച്ചത് നിങ്ങളുടെ കൂടെ കാണുന്ന ആ ചെരുക്കനല്ലേ മരിച്ചത് എന്നിട്ട് നിങ്ങള്ക്ക് ഒരു സങ്കടവും ഇല്ലല്ലോ എന്ന് ....

ഒരുനിമിഷം  ഞങ്ങള്‍ ഷോക്ക്‌ ആയി . ഏതു കുട്ടിയാണ് മരിച്ചതെന്ന് പോലും ചോദിയ്ക്കാന്‍ ഞങ്ങളുടെ ഹൃദയം കരുണ കാണിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ....എങ്ങനെ, എപ്പോള്‍, എന്തായിരുന്നു, .....ഒരു നൂറുകൂട്ടം ചോദ്യങ്ങള്‍ മനസ്സില്‍ ഇരമ്പിക്കയറി . ബ്ലഡ്‌ കാന്‍സര്‍ ആണത്രേ, അതവനും അറിയാം ...ചികില്സാവശ്യാര്‍ത്ഥം ഇടയ്ക്ക് ബംഗ്ലൂരില്‍ പോകാറുണ്ട് . അതെ അവന്‍ ബംഗ്ലൂരില്‍ പോയ കഥ എന്നോട് ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ ഓര്‍ത്തു .

ആ കൊച്ചു പയ്യന്റെ മുന്പില്‍ ഞാന്‍ ചെറുതായി പോകുന്നതുപോലെ .......ഇത്രയൊക്കെ അറിയാമായിരുന്നിട്ടും അവനു എങ്ങനെ കഴിഞ്ഞു സന്തോഷമായിരിക്കാന്‍ ......

8 comments:

കൊമ്പന്‍ said...

എയുത്ത് കുയപ്പം ഇല്ല വളരെ നന്നായിരിക്കുന്നു പക്ഷെ വായിക്കാന്‍ ഒരു പാട് ഭുദ്ധിമുട്ടി ഇതിന്‍റെ ടെമ്പ്ലേറ്റ് മാറ്റിയാല്‍ ഇനിയും വായനക്കാര്‍ കൂടും ഇപ്പോയുള്ള റെമ്പ്ലെട്റ്റ് കണ്ണിനു ബുദ്ധിമുട്ട ഉണ്ടാകുന്നു

നിരീക്ഷകന്‍ said...

കടലാസു പൂവിന് നിറവും മണവും വന്നു
പനിനീര്‍ പൂവാകാന്‍ കഴിയട്ടെ ആശംസകള്‍

കമന്റില്‍ word verification ഒഴിവാക്കിയാല്‍ നന്നായിരുന്നു.

മൻസൂർ അബ്ദു ചെറുവാടി said...

ഒരു നല്ല ഓര്‍മ്മകുറിപ്പ് .
പറഞ്ഞതും നന്നായി.
പക്ഷെ അവസാനം "അല്ലേലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ അല്ലെ." എന്ന ഭാഗം ഈ നല്ല കുറിപ്പിന് നന്നായി തോന്നിയില്ല.

Jiny said...

nice one... keep going
All the best!!!

Faisal Hamza said...

നല്ല വിവരണം... "അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ അല്ലേ ?" ഈ വരി ഒഴിവാക്കാമായിരുന്നു. എഴുത്ത് തുടരുക..... അഭിനന്ദനങ്ങള്‍

ponmalakkaran | പൊന്മളക്കാരന്‍ said...

അവസാന വരി ഒഴിവാക്കുന്നതാണു ഭംഗി അതു തീരെ യോജിക്കുന്നില്ല.

അതുപോലെ കുറെ അക്ഷരത്തെറ്റുകൾ അതു വല്ലാത്തൊരു കല്ലുകടിയാകുന്നു

എഴുതിക്കഴിഞ്ഞ് രണ്ടുപ്രാവശ്യമെങ്കിലും പോസ്റ്റ് ശ്രദ്ധയോടെ വായിച്ചു നോക്കൂ.. വാചകങ്ങളുടെ യോജിപ്പില്ലായ്മ അപ്പോൾ ശരിയാക്കാൻ കഴിയും

കടലാസു പൂ പനിനീര്‍ പൂവാകട്ടെ എന്ന ആശംസകളോടെ......

shahi faisal said...

എഴുത്തിന്റെ മാസ്മരിക ലോകത്തേക്ക് പിച്ച വെച്ച് തുടങ്ങുന്ന എനിക്ക് നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനം വളരെ അത്യാവശ്യമാണ് . അഭിനന്ദനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ഒരുപാട് നന്ദി .

Villagemaan/വില്ലേജ്മാന്‍ said...

എഴുതി എഴുതി ഈ കടലാസുപൂവിന്റെ പരിമളം ഭൂലോകത്ത് നിറയട്ടെ..
എല്ലാ ആശംസകളും..

ടെമ്പ്ലേറ്റ് മാറിയാല്‍ കൊള്ളാമായിരുന്നു.