Saturday, May 28, 2011

ലക്ഷ്യ ബോധം

നല്ല ചൂട് ......നന്നായി ദാഹിക്കുന്നുണ്ട്‌ ........ഒരു പരിചയമില്ലാത്ത ആ ഇടവഴിയിലൂടെ നടക്കാന്‍ തുടങ്ങിയിട്ട് നാഴിക രണ്ടു കഴിഞ്ഞു .....
ആയില്ല ...എത്തിയില്ല ...ഇനിയും നടക്കാനുണ്ട് .." ആരാ, എവിടെക്കാ ....
ഇവിടെങ്ങും കണ്ടതായി ഓര്‍ക്ക്ണില്ല്യ ....?  :  ഒരു വഴിപോക്കനാണ് .
 മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല കേട്ടതായി നടിച്ചില്ല .....ദാഹം രൂക്ഷം
തന്നെ ....അതാ ഒരു കൊച്ചുവീടിനരികെ ഒരു സ്ത്രീ വെള്ളം കോരുന്നു ...
ഒന്നും ചോദിച്ചില്ലാ ....വെള്ളം വേണമെന്ന് ആങ്ങ്യം കാണിച്ചു ...നീട്ടിയ കേയ്ക്കുംബിള്ളിലേക്ക് അവള്‍ വെള്ളം പകര്‍ന്നു ....വരണ്ടു ഉണങ്ങിയ
തൊണ്ടയിലേക്ക്‌ ഒരു കുമ്പിള്‍ വെള്ളം വേനല്‍ മഴയായി പെയ്തിറങ്ങി
ഒന്നും പറയാതെ വീണ്ടും നടന്നു ...വളരെ ധിറിതിയോടെ ....ഒരു നിശ്ചയ
ദാര്ട്യത്തോടെ ......

Thursday, May 26, 2011

എന്റെ ബാല്യം

ഒരു ചെറു പുഷ്പമായി വിടര്‍ന്നൂ ഞാനീ പാരിലൊ-
രു കൊച്ചു പൂമ്പാറ്റയെപ്പോല്‍ പാറിപ്പറന്നു ......
മാമ്പഴം പറിച്ചും മാന്ചാരോലിച്ചും ,
കണ്ണാരം പൊത്തിയും കളിവള്ളമുണ്ടാക്കിയും
കളിച്ചുനടന്നൊരു ബാല്യം ........
മാമുണ്ണാന്‍ മുത്തശിക്കഥകള്‍ വേണമെന്നു
ശണ്ട്ട കൂടിയൊരു കാലം ........
ഓര്‍മയിലെന്നും മധുരമൂറുന്നത്രയും
നൈര്‍മല്യമായിരുന്നെന്റെ ബാല്യം
ഇനിയെത്ര കൊതിച്ചാലും തിരികെ വരാത്തൊരു
നഷ്ടസ്വപ്നമാണീ ബാല്യം .

Wednesday, May 25, 2011

ഒരു നോവിന്റെ ഓർമ

കാലത്തിനു മായ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ഒന്നും തന്നെ ഇല്ല .......എന്നാല്‍ കാലത്തിനുപോലും മായ്ക്കാന്‍ പറ്റാത്ത ചില മുറിവുകള്‍ ഉണ്ടെന്നും പറയാറുണ്ട് .

മഴ എനിക്ക് വളരെ ഇഷ്ടമാണ് . അങ്ങനെ ഒരു മഴക്കാലം ..സ്കൂളിലെ സീനിയര്‍ ആയതിനാലാവണം ഞങ്ങള്‍ക്ക് അഹങ്കാരം , ജാഡ , അനുസരണക്കേട്‌ ...എന്നിവയ്ക്ക് യാതൊരു പിശുക്കും ഉണ്ടായിരുന്നില്ല . ഈ " ഞങ്ങള്‍ " എന്നത് ഞാനും എന്റെ മൂന്ന് ചങ്ങാതിമാരും ആണ് കേട്ടോ . ബെല്ലടിക്കാന്‍ ഇനിയും മുപ്പതു മിനുട്ടുണ്ട് ..എന്നുകരുതി ഞങ്ങള്‍ ബുക്ക്‌ എടുത്തു വായിക്കുകയോന്നും ഇല്ല . പുറത്തെ മഴയുടെ താളവും ഞങ്ങളുടെ കോലാഹലവും പരിസരമാകെ അസഹനീയമാക്കി . അപ്പോഴാണ്‌ ഒരു കൊച്ചു പയ്യന്‍ ദേഹത്തു ചെളി ആകാതിരിക്കാനെന്ന വണ്ണം ചാടി ചാടി വരുന്നു. ഒരു രസത്തിനു ചൂളമടിച്ചു വിളിച്ചപ്പോഴേക്കും ചെറുക്കന്‍ ദേ മുന്നിലെത്തി . നല്ല രസികന്‍ , സമയം പോയതറിഞ്ഞില്ല . പിന്നീട് ഈ വികൃതി ഞങ്ങളുടെ കൊച്ചു കൂട്ടുകാരനായി , എന്നും ക്ലാസ്സില്‍ വരാനും വിശേഷങ്ങള്‍ അറിയാനും അവനു നല്ല ഉത്സാഹമായിരുന്നു . മിട്ടായിയും മറ്റും പറ്റിക്കാനും അവനു മിടുക്കനാണ് കേട്ടോ . .......

ബുധനായ്ച്ച ....ഒരു കളര്‍ ഫുള്‍ ദിവസമാണ് .. അങ്ങനെയൊരു ബുധനായ്ച്ച സ്കൂളിലേക്ക് കയറുമ്പോള്‍ ഞങ്ങളുടെ ഒരു കൂട്ടുകാരി വന്നു പറഞ്ഞു " ഇന്ന് ക്ലാസ്സില്ല എട്ടാം ക്ലാസ്സിലെ ഒരു കുട്ടി മരിച്ചു " . ഞങ്ങള്‍ ആ നടത്തം നേരെ അടുത്തുള്ള കടയിലേക്ക് വെച്ചുകൊടുത്തു

വീട്ടില്‍ പോയി ഇനിയെന്തുചെയ്യാനാ മെല്ലെ പോയാല്‍ മതിയല്ലോ എന്നുകരുതി ഐസും മിട്ടായിയും ഒക്കെ വാങ്ങിക്കൂട്ടി ...അപ്പോഴാണ്‌ ഞങ്ങളുടെ കൂട്ടുകാരി ചോദിച്ചത് നിങ്ങളുടെ കൂടെ കാണുന്ന ആ ചെരുക്കനല്ലേ മരിച്ചത് എന്നിട്ട് നിങ്ങള്ക്ക് ഒരു സങ്കടവും ഇല്ലല്ലോ എന്ന് ....

ഒരുനിമിഷം  ഞങ്ങള്‍ ഷോക്ക്‌ ആയി . ഏതു കുട്ടിയാണ് മരിച്ചതെന്ന് പോലും ചോദിയ്ക്കാന്‍ ഞങ്ങളുടെ ഹൃദയം കരുണ കാണിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ....എങ്ങനെ, എപ്പോള്‍, എന്തായിരുന്നു, .....ഒരു നൂറുകൂട്ടം ചോദ്യങ്ങള്‍ മനസ്സില്‍ ഇരമ്പിക്കയറി . ബ്ലഡ്‌ കാന്‍സര്‍ ആണത്രേ, അതവനും അറിയാം ...ചികില്സാവശ്യാര്‍ത്ഥം ഇടയ്ക്ക് ബംഗ്ലൂരില്‍ പോകാറുണ്ട് . അതെ അവന്‍ ബംഗ്ലൂരില്‍ പോയ കഥ എന്നോട് ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ ഓര്‍ത്തു .

ആ കൊച്ചു പയ്യന്റെ മുന്പില്‍ ഞാന്‍ ചെറുതായി പോകുന്നതുപോലെ .......ഇത്രയൊക്കെ അറിയാമായിരുന്നിട്ടും അവനു എങ്ങനെ കഴിഞ്ഞു സന്തോഷമായിരിക്കാന്‍ ......